Wednesday, February 13, 2008

പടയണിക്കാലം

നാട്ടില്‍ ഇത് ഉത്സവകാലം... ചെണ്ടമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും കാലം.മറുനാടന്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വ സ്മരണകളുണര്‍ത്തുന്ന കാലം.

മധ്യതിരുവിതാംകൂറില്‍ ഇത് പടയണിക്കാലം കൂടിയാണ്.
ഡിസംബറില്‍ത്തന്നെ തെള്ളിയൂര്‍ക്കാവിലെ ചൂട്ടുവയ്പ്പോടെ പത്തനംതിട്ടയിലെ ആദ്യ പടയണിക്ക് തുടക്കമായെങ്കിലും, ഇനി വരാനിരിക്കുന്ന മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ ക്ഷേത്രങ്ങളില്‍ പടയണി നടക്കുന്നത്.

വരുന്ന ഉത്സവനാളുകളില്‍ ഈ ക്ഷേത്രാങ്കണങ്ങളില്‍ ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍, ദേവീപ്രീതിക്കായി കെട്ടിയൊരുക്കുന്ന പടയണിക്കോലങ്ങള്‍ ഉറഞ്ഞുതുള്ളും , പടയണിപ്പാട്ടിന്റെ താളത്തിനൊത്ത് ചുവടുവക്കും.


തീവെട്ടികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിക്കുന്ന കോലം




ഈ വര്‍ഷത്തെ പടയണി കലണ്ടര്‍ (പത്തനംതിട്ട)


ഇനി പടയണിച്ചൂട്ടുകള്‍ മധ്യതിരുവിതാംകൂറിലെ ഉത്സവരാവുകളെയും ,ഒപ്പം ജീവിതത്തിര‍ക്കുകളില്‍പ്പെട്ട് ഉഴറുമ്പോഴും ,നാട്ടുമണമുള്ള ഉത്സവസ്മരണകള്‍ സൂക്ഷിക്കുന്ന മറുനാടന്‍ മലയാളികളുടെ മനസിനെയും പ്രകാശമയമാക്കട്ടെ ......




*പടയണി കലണ്ടറിനു കടപ്പാട്: മലയാള മനോരമ(പത്തനംതിട്ട എഡിഷന്‍)*

5 comments:

പ്രശാന്ത് വരവൂര്‍ said...

പടയണിയെ കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ കണ്ടിട്ടല്ല. കലണ്ടര്‍ കൊടുത്തത് നന്നായി....നന്ദി.... പറ്റുമെങ്കില്‍ ഈ വര്‍ഷം കാണണം.
എന്റെ നാട്ടിലും വേല പൂരങ്ങള്‍ തുടങ്ങി കഴിഞ്ഞു.കുംഭം മീനം മാസങ്ങല്‍ ചിലമ്പൊലി ഉയരുന്ന മാസങ്ങളാണു.

ശ്രീ said...

നന്നായി. പറഞ്ഞു കേട്ടിട്ടേയുള്ളൂ.
:)

കാനനവാസന്‍ said...

വീണ്ടും ഒരു ഉത്സവകാലം കൂടി വന്നെത്തി....
നാട്ടില്‍ നിന്നകന്നു കഴിയുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഓര്‍മ്മകള്‍ തന്നെ ഉത്സവങ്ങള്‍.... :(

പ്രശാന്ത്,ശ്രീയേട്ടാ ഇതുവഴി വന്നതിന് നന്ദി.
പടയണിയേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ നോക്കിക്കോളൂ...
http://ajiththonnallur.wordpress.com/2007/02/12/%E0%B4%AA%E0%B4%9F%E0%B4%AF%E0%B4%A3%E0%B4%BF/

ഉപാസന || Upasana said...

കൊള്ളാം ട്ടോ കാനനവാസാ‍ാ
:)
ഉപാസന

മഞ്ജു കല്യാണി said...

നല്ല പോസ്റ്റ്, പടയണിയെകുറിച്ചുള്ള കുറിപ്പിനും കലണ്ടര്‍ തന്നതിനും നന്ദി