Wednesday, February 13, 2008

പടയണിക്കാലം

നാട്ടില്‍ ഇത് ഉത്സവകാലം... ചെണ്ടമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും കാലം.മറുനാടന്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വ സ്മരണകളുണര്‍ത്തുന്ന കാലം.

മധ്യതിരുവിതാംകൂറില്‍ ഇത് പടയണിക്കാലം കൂടിയാണ്.
ഡിസംബറില്‍ത്തന്നെ തെള്ളിയൂര്‍ക്കാവിലെ ചൂട്ടുവയ്പ്പോടെ പത്തനംതിട്ടയിലെ ആദ്യ പടയണിക്ക് തുടക്കമായെങ്കിലും, ഇനി വരാനിരിക്കുന്ന മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ ക്ഷേത്രങ്ങളില്‍ പടയണി നടക്കുന്നത്.

വരുന്ന ഉത്സവനാളുകളില്‍ ഈ ക്ഷേത്രാങ്കണങ്ങളില്‍ ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍, ദേവീപ്രീതിക്കായി കെട്ടിയൊരുക്കുന്ന പടയണിക്കോലങ്ങള്‍ ഉറഞ്ഞുതുള്ളും , പടയണിപ്പാട്ടിന്റെ താളത്തിനൊത്ത് ചുവടുവക്കും.


തീവെട്ടികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിക്കുന്ന കോലം




ഈ വര്‍ഷത്തെ പടയണി കലണ്ടര്‍ (പത്തനംതിട്ട)


ഇനി പടയണിച്ചൂട്ടുകള്‍ മധ്യതിരുവിതാംകൂറിലെ ഉത്സവരാവുകളെയും ,ഒപ്പം ജീവിതത്തിര‍ക്കുകളില്‍പ്പെട്ട് ഉഴറുമ്പോഴും ,നാട്ടുമണമുള്ള ഉത്സവസ്മരണകള്‍ സൂക്ഷിക്കുന്ന മറുനാടന്‍ മലയാളികളുടെ മനസിനെയും പ്രകാശമയമാക്കട്ടെ ......




*പടയണി കലണ്ടറിനു കടപ്പാട്: മലയാള മനോരമ(പത്തനംതിട്ട എഡിഷന്‍)*